അങ്കമാലി: തുറവൂർ പെരിങ്ങാം പറമ്പ്ഗ്രാമോദയം ഗ്രന്ഥശാലയും നാടൻ കലാകാരൻമാരുടെ സംഘടനയായ നാട്ടുകലാകാരക്കൂട്ടം എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി ഇന്ന് വൈകിട്ട് 4 മണിക്ക് ഫോക്‌ലോർ ദിനമാചരിക്കും. "നഞ്ചിയമ്മയുടെ പാട്ടുവഴക്കവും സിനിമ സംഗീതവും " എന്ന വിഷയത്തിലെ ഓപ്പൺ ഫോറത്തിൽ നാട്ടുകലാകാരക്കൂട്ടം ജില്ലാ വൈസ് പ്രസിഡന്റ് വി.ബി.രാജി വിഷയാവതരണം നടത്തും. നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് ബിജു കൂട്ടത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സദസ് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി ഉദ്ഘാടനം ചെയ്യും. പി.എസ്. ബാനർജി അനുസ്മരണം നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറി പ്രശാന്ത് പങ്കൻ നിർവഹിക്കും. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പി.ടി. പൗലോസിനെ തുറവൂർ പഞ്ചായത്ത് അംഗം സീന ജിജൊ ആദരിക്കും. ശ്രീനി ശ്രീകാലം, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ.സുരേഷ്, ഗ്രാമോദയം ഗ്രന്ഥശാല സെക്രട്ടറി നിതീഷ്, പ്രസിഡന്റ് ദേവരാജൻ, ലൈജു ആന്റണി, ബിബിൻ പൊലിക, സുനിൽ വടേക്കാടൻ, സുമേഷ് ശിവ, വിനീത് കണ്ണൻ, രാജീവ് പാടത്ത്, സി.എം. മനു എന്നിവർ സംസാരിക്കും.