കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ആദ്യ ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചിയുടെ കോച്ചായ റൂഫസ് ഡിസൂസയെ ആദരിക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. ഒ. ചന്ദ്രശേഖരന്റെ ഛായാചിത്രം മേയർ എം. അനിൽകുമാർ മഹാരാജാസ് കോളേജ് ഗ്രൗണ്ട് പവിലിയനിൽ അനാച്ഛാദനം ചെയ്യും. അരനൂറ്റാണ്ടിലധികമായി ഫുട്ബാൾ താരങ്ങളെയും ഹോക്കി താരങ്ങളെയും വാർത്തെടുക്കുന്ന കൊച്ചിയുടെ സ്വന്തം കോച്ചാണ് റൂഫസ് ഡിസൂസ. മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ഈ ചടങ്ങിൽ പഴയകാല ഫുട്ബാൾ താരങ്ങളും പുതിയ തലമുറയിലെ താരങ്ങളും പങ്കെടുക്കും.