
ആലുവ: നവാസ് മുക്കത്ത് രചിച്ച 'ചുടല ഭ്രാന്തന്മാർ' എന്ന കവിത എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ എഴുത്തുകാരൻ അശോകപുരം നാരായണൻ പ്രകാശനം ചെയ്തു. പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് നൽകിയ അലമാരയും പുസ്തകങ്ങളും ഗ്രന്ഥശാലയ്ക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് അംഗം ഹിത ജയകുമാർ, കെ.കെ.സുബ്രഹ്മണ്യൻ, ലക്ഷ്മി സാജു, എം.വി. വിമൽ, വത്സല വേണുഗോപാൽ, എൻ.എസ്. സുധീഷ്, സി.എസ്. അജിതൻ, ഷിജി രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാന മത്സരം നടന്നു.