lyana-thejas

ആലുവ: ദുർബല വിഭാഗത്തിന്റെ ക്ഷേമത്തിന് പ്രവർത്തിക്കുന്നവർക്ക് ലീഡർ കെ. കരുണാകരൻ സ്മാരക ഫോറം ഏർപ്പെടുത്തിയ 'പി.ബി. ശശിധരൻ നായർ സ്മാരക 8-ാം മാനവസേവ പുരസ്‌കാരത്തിന് ആലുവ തേജസ് വീട്ടിൽ ല്യാന തേജസ് തങ്കച്ചൻ അർഹയായി. ചെറുപ്പം മുതൽ സാമൂഹ്യ സേവന മേഖലയിലെ നടത്തിയ ഇടപെടലാണ് ല്യാനയെ അവാർഡിന് അർഹയാക്കിയത്. ഗുരുഗീതം അവാർഡ് ജേതാവാണ്. കേരള സ്റ്റുഡന്റ് പൊലീസ് കാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ്, തണൽ പാലിയേറ്റീവ് അവാർഡ്, ആലുവ പൊലീസ് കാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് തുടങ്ങിയവ ല്യാനയ്ക്ക് ലഭിച്ചിട്ടുണ്ട്. ആലുവ നേതാജി റോഡിൽ തങ്കച്ചന്റെയും ആലുവ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നേഴ്സായ സിനിമോളുടെയും ഏക മകളാണ്.

ഇന്ന് ആലുവയിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ പുരസ്‌കാരം സമ്മാനിക്കും. മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ മുഖ്യാതിഥിയാകും.