p-rajeev

ആലുവ: നാട് മാലിന്യമുക്തമാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങളുടെ കാഴ്ച്ചപ്പാടിൽ അനുകൂലമായ മാറ്റം വന്നിട്ടുള്ളതായും മന്ത്രി പറഞ്ഞു.

കടുങ്ങല്ലൂർ പഞ്ചായത്തിലെ ഓഞ്ഞിത്തോട് പാലത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറ, ഹെമാസ്റ്റ്ലൈ റ്റ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓഞ്ഞിത്തോട് വീണ്ടെടുക്കുന്നതിന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാകുകയാണ്. ജലസ്രോതസുകൾ സംരക്ഷിക്കേണ്ടത് ഓരോത്തരുടേയും കടമയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ബിനാനിപുരം സുഡ് കെമി ലിമിറ്റഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റും കാമറകളും സ്ഥാപിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖൃപ്രഭാക്ഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, സ്യുഡ് കെമി ചീഫ് മാനേജർ സജി മാത്യു, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എ. അബൂബക്കർ, ട്രീസാ മോളി, ബ്ലോക്ക് അംഗം കെ.ആർ. രാമചന്ദ്രൻ, ഓമന ശിവശങ്കരൻ, മുഹമ്മദ് അൻവർ, വി.കെ. ശിവൻ, ഉഷദാസൻ, ബേബി സരോജം,റമീന അബ്ദുൾ ജബ്ബാർ, ആർ. മീര, ടി.ബി. ജമാൽ, ആർ. ശ്രീരാജ്, എം.കെ. ബാബു, സുനിതാകുമാരി, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി.എം. ശശി, എ.ജി. സോമാത്മജൻ, എഡ്രാക്ക് പ്രസിഡന്റ് ഡോ. സുന്ദരം വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.