
ആലുവ: ജെൻഡർ സെൻസിറ്റീവ് പൊലീസിംഗ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.എൽ.എസ്.എ ജില്ലാ സെക്രട്ടറി എൻ.രഞ്ജിത് കൃഷ്ണ, അഡീഷണൽ എസ്.പി കെ.എം. ജിജിമോൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ (എറണാകുളം) എച്ച്. താഹിറാ ബീവി തുടങ്ങിയവർ സംസാരിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. അബ്രഹാം മാത്യു, പ്രൊഫ. ഡോ.മോളി കുരുവിള എന്നിവർ ക്ലാസെടുത്തു. എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, റൂറൽ ജില്ലാ പൊലീസ്, സഖി വൺ സ്റ്റോപ്പ് സെന്റർ എന്നിവർ ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.