ആലുവ: കുടുംബശ്രീ രജതജൂബിലിയുടെ ഭാഗമായുള്ള ചൂർണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആഘോഷം
പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ റംല താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ പി.എസ്. യൂസഫ്, അലീഷ ലിനീഷ്, ലൈല അബ്ദുൾ ഖാദർ, രമണൻ ചേലാക്കുന്ന്, റംല അലിയാർ, സബിത സുബൈർ, ലീന ജയൻ, പഞ്ചായത്ത് സെക്രട്ടറി മഹേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയലക്ഷ്മി, എസ്.ബി.ഐ, സെൻട്രൽ ബാങ്ക് മാനേജർമാർ എന്നിവർ സംസാരിച്ചു.