sangamam
കെ.പി.എം.എച്ച് എസ്സിൽ 79 ബാച്ച് സംഗമം നടത്തി

പുത്തോട്ട : കെ.പി.എം ഹൈസ്‌കൂളിലെ 1979 ബാഞ്ചിന്റെ സംഗമം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപകനും ആ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവായ പി.എ. രാജൻ സാറിനെ ഈ ബാച്ചിലെ വിദ്യാർത്ഥിയും ഇതേ സ്‌കൂളിലെ പ്രധാന അദ്ധാപികമായിരുന്ന മോളിയമ്മ കെ.ആർ. പൊന്നാട അണിയിച്ച ആദരിച്ചു. യോഗത്തിൽ രാജൻ സാർ അനുഭവങ്ങൾ പങ്കുവച്ചു. അഡ്വ. ബിന്ദു വേർപിരിഞ്ഞ അദ്ധ്യാപകർക്കും സഹപാഠികൾക്കും അനുശോചനം രേഖപ്പെടുത്തി. സാബു പൗലോസ്, സുകുമാരൻ കൊച്ച് പള്ളി, ജോർഡി അഗസ്റ്റിൻ, കെ.പി. പങ്കജാക്ഷൻ, ബാബു നാലു കണ്ടത്തിൽ, പ്രകാശൻ പെരുമ്പള്ളി, ഷാജി കുഞ്ഞി ഷ്ഠാമഠത്തിൽ, രാധ മണി ടീച്ചർ, ഷില കെ.ഡി., സൗധ ടീച്ചർ എന്നിവർ സംസാരിച്ചു. സാബു പുന്ന ചൂവട്ടീൽ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.