കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് കൈത്തറി, ചെറുകിട വ്യവസായ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും 27 മുതൽ 7 വരെ എറണാകുളം ശിവക്ഷേത്ര മൈതാനിയിൽ വച്ച് നടക്കും. പ്രസ്തുത മേളയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള, ഉദ്യം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എം.എസ്.എം.ഇ യൂണിറ്റുകൾ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവുമായോ അതത് താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെട്ട് ഇരുപത്തിനാലാം തീയതിക്കകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9744490573, 0484 2421360, 2421461 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.