t
പൂത്തോട്ട സാമൂഹികരോഗ്യേ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെനിർമ്മാണ ഉദ്ഘാടനം കെ.ബാബു എം.എൽ.എ. നിർവ്വഹിക്കുന്നു.

തൃപ്പൂണിത്തുറ: ഉദയംപേരൂർ പൂത്തോട്ട സാമൂഹിക കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ. ബാബു എം.എൽ.എ. നിർവഹിച്ചു. മുപ്പത്തി രണ്ട് ലക്ഷം രൂപ ചെലവിൽ ഒ. പി. റൂമുകളും കാത്തിരിപ്പ് കേന്ദ്രം, ഫാർമസി നവീകരണം, ലാബ് തുടങ്ങിയ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങിൽ ഉദയംപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സജിത മുരളി മുഖ്യാതി​ഥി​ ആയിരുന്നു. മുളന്തുരുത്തി സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ പി.കെ. പ്രദീപ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. കുസുമൻ, എം.പി. ഷൈമോൻ, ആനി അഗസ്റ്റിൻ, മെഡിക്കൽ ഓഫീസർ ഡോ. സ്മിത എം.ജി, ദേശീയ ആരോഗ്യ മിഷൻ പി.ആർ.ഒ. ലിനി ഫെലിക്സ് തുടങ്ങിയവർ സംസാരിച്ചു.