ആലുവ: രാഹുൽ ഗാന്ധി നയിക്കുന്ന കന്യകുമാരി മുതൽ കശ്മീർ വരെയുള്ള പദയാത്ര വിജയിപ്പിക്കാൻ കോൺഗ്രസ് ആലുവ ബ്ളോക്ക് നേതൃയോഗം തീരുമാനിച്ചു. ബെന്നി ബഹന്നാൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ജാഥ സ്വീകരണം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു.
26നകം മണ്ഡലം പ്രവർത്തകയോഗവും സെപ്തംബർ ആറിനകം ബൂത്ത് തല യോഗവും പൂർത്തികരിക്കും. ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ, ജെബിമേത്തർ എം.പി, അൻവർസാദത്ത് എം.എൽ.എ, ജില്ല കോഡിനേറ്റർ കെ.പി. ധനപാലൻ മുൻ എം.പി, വി.സി. കബീർ ,എം.എ. ചന്ദ്രശേഖരൻ, എം.ഒ. ജോൺ, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.എൻ. ഉണ്ണികൃഷ്ണൻ, പി.ബി. സുനീർ, കെ.എസ്. ബിനീഷ്, ലത്തീഫ് പുഴിത്തറ എന്നിവർ സംസാരിച്ചു. നെടുമ്പാശ്ശേരി ബ്ലോക്ക് പ്രസിഡൻറ് കെ.എൻ. കൃഷ്ണകുമാർ സ്വാഗതവും ആലുവ ബ്ലോക്ക് വൈസ് പ്രസിഡൻറ് ആർ. രഹൻരാജ് നന്ദിയും പറഞ്ഞു.