v-salim

ആലുവ: സി.പി.എം നേതൃത്വത്തിലുള്ള കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഹോം കെയർ പ്രവർത്തനങ്ങളുടെ ആലുവാ ഏരിയതല ഉദ്ഘാടനം ഏരിയാ പ്രസിഡന്റ് വി. സലിം ഉദ്ഘാടനം ചെയ്തു. എടത്തല അംബേദ്ക്കർ കോളനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കനിവ് എടത്തല കൺവീനർ എം.എം. ഖിള്ളർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ആർ. അജിത്, സുധീർ മീന്ത്രയ്ക്കൽ, എം.എ. അജീഷ്, സി.എച്ച്. ബഷീർ, ഷിബു പള്ളിക്കുടി, പി.എസ്. മുസ്തഫ, കെ. രവിക്കുട്ടൻ എന്നിവർ സംസാരിച്ചു. 50 കിടപ്പ് രോഗികൾക്ക് സാന്ത്വന സഹായങ്ങൾ വിതരണം ചെയ്തു.