
മൂവാറ്റുപുഴ: ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മൂവാറ്റുപുഴ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രമീള ഗിരീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലെ ഭരണസമിതിക്ക് കനത്ത ആഘാതമാണ് പ്രമീളയുടെ ജയം.
അഞ്ച് അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മൂന്നുപേരുടെ പിന്തുണയോടെയാണ് പ്രമീള ജയിച്ചത്. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ബിന്ദു ജയന് രണ്ട് വോട്ട് ലഭിച്ചു. കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചുനില്ക്കുന്ന 13-ാം വാർഡ് കൗൺസിലർ പ്രമീള ഇതോടെ പ്രത്യക്ഷത്തിൽതന്നെ ഇടതുപക്ഷ ചേരിയിലെത്തി. യു.ഡി.എഫിനു ഭൂരിപക്ഷമുള്ളതിനാൽ പ്രമീളയുടെ ചുവടുമാറ്റം നഗരസഭ ാഭരണത്തെ തത്കാലം പ്രതികൂലമായി ബാധിക്കില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജുവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതാണ് ഒഴിവുവരാൻ കാരണം. രാജശ്രീ രാജുവിനെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച്