കോതമംഗലം: കേരള കർഷകസംഘം കോതമംഗലം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എം.എം.മണി എം. എൽ.എ ഉദ്ഘാടനം ചെയ്തു. ചെറിയപള്ളിത്താഴത്ത് നിന്ന് സമ്മേളന നഗരിയിലേക്ക് നടന്ന പ്രകടനം അസീസ് റാവുത്തർ നഗറിൽ എത്തിച്ചേർന്നു. ഏരിയ പ്രസിഡന്റ് കെ.കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.അനിൽ കുമാർ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എ.ജോയി, മിനി ഗോപി, സാബു വർഗീസ്, പി.പി.മൈതീൻഷ, പൗലോസ് കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു .ഭാരവാഹികളായി കെ.കെ.ശിവൻ (പ്രസിഡന്റ്) സാബു വർഗീസ് (സെക്രട്ടറി) പൗലോസ് കെ.മാത്യു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു