മൂവാറ്റുപുഴ: സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് നടത്തി. മൂവാറ്റുപുഴ നിർമ്മലാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. ആർക്കൈവ്സ് വകുപ്പ് പ്രതിനിധി ശരത്. എസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി പ്രീജിത് ഒ. കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രതിനിധി പി.എസ്.ശാരിക എന്നിവർ സംസാരിച്ചു. ജില്ലയിലെ 37 വിദ്യാലയങ്ങളിൽ നിന്ന് ടീമുകൾ പങ്കെടുത്തു. എച്ച്.എസ് രാമമംഗലം സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ അനൂബ് ജോൺ ക്വിസ് മാസ്റ്ററായി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ, പിറവം സെന്റ് ജോസഫ്സ് , വടകര ലിറ്റിൽ ഫ്ലവർ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ സമ്മാനങ്ങൾ വിതരണം ചെയ്തു.