her

പെരുമ്പാവൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരുമ്പാവൂർ എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 5 ലക്ഷം രൂപ വിലയുള്ള ഹെറോയിനുമായി അസാം സ്വദേശി നസ്‌റുൾ ഇസ്ളാം (30) അറസ്റ്റിലായി. 22.5 ഗ്രാം ഹെറോയിനാണ് പിടിച്ചത്. ഹെറോയിൻ അസാമിൽ നിന്നെത്തിച്ച് അന്യസംസ്ഥാനക്കാ‌ർക്ക് വില്പന നടത്തുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.കെ. വിജയൻ, വി.എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.കെ. അനൂപ്, പി.ജെ. പത്മഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.