കൊച്ചി: അയ്യപ്പൻകാവ് ദി തൃക്കണാർവട്ടം സമുദായ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള 'തൃക്കണാർവട്ടം വിദ്യാമികവ് 2022' കാഷ് അവാർഡും പുരസ്കാര വിതരണവും ഇന്ന് രാവിലെ 10ന് സംഘം ഹാളിൽ നടക്കും. ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിൽ ലാൽ അവാർഡ് വിതരണോദ്ഘാടനം നിർവഹിക്കും. ചെയർമാൻ എം. എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ മിനി ദിലീപ്, ശ്രീനാരായണ ധർമ്മ സമാജം പ്രസിഡന്റ് സി.എം. ശോഭനൻ, സ്‌കൂൾ മാനേജർ അഡ്വ. സി.ആർ. പ്രമോദ് തുടങ്ങിയവർ വിവിധ എന്റോവ്‌മെന്റുകളും സ്‌കോളർഷിപ്പുകളും വിതരണം ചെയ്യും.