photo

വൈപ്പിൻ: അജ്ഞതയുടെ ഇരുളകറ്റാൻ ശാസ്ത്രപഠനം അനിവാര്യമാണെന്ന് ജസ്റ്റിസ് കെ.കെ.ദിനേശൻ. ഗണിതം പാഠ്യപരിപാടി കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുതിയ പ്രകാശം പരത്തും. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതത്തിന് ഊന്നൽനൽകുന്ന പദ്ധതി ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഗണിതം പാഠ്യപദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് ദിനേശൻ.
കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സി. ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്‌കൂൾ മാനേജർ ഫാ. കുരുവിള മരോട്ടിക്കൽ, ഗണിതം സ്റ്റേറ്റ് കോ ഓർഡിനേറ്റർ എ. ഫാത്തിമ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അ ദ്ധ്യക്ഷ ഷൈബി ഗോപാലകൃഷ്ണൻ, വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ എ.പി.പ്രിനിൽ, രെഞ്ചി ജോസഫ്, ഹെഡ്മിസ്ട്രസ് റീജ ജോസഫ് എന്നിവർ സംസാരിച്ചു.