loan-subsidi-mela-mrdu
മരട് നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോൺ ലൈസൻസ് സബ്സിഡി മേള നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്യുന്നു.

മരട്: 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന ആശയം മുൻ നിർത്തി മരട് നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ മേള ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രകലാധരൻ, മിനി ഷാജി, കൗൺസിലർ സി.ആർ. ഷാനവാസ്, ഉപജില്ലാ വ്യവസായ ഓഫീസർ പി. നമിത, വ്യവസായ ഓഫീസർ സി.എ. വിജയുമാരി, അബ്രഹാം വർഗീസ്, അഖിൽ ബാബു എന്നിവർ സംസാരിച്ചു. സംരംഭകർക്ക് ലോൺ, ലൈസൻസ് തുടങ്ങി ഒരു പുതുസംരംഭത്തിന് വേണ്ടുന്ന പിന്തുണ നൽകുവാനും വായ്പാ ലഭ്യത ഉറപ്പു വരുത്താനും ലൈസൻസുകൾ ലഭ്യമാക്കാനും വ്യവസായ വകുപ്പിന്റെ ഈ പദ്ധതിയിൽ നിഷ്പ്രയാസം സാധിക്കും. മേളയിൽ പതിനഞ്ചോളം ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നും ലോൺ അനുമതി ലെറ്റർ വേദിയിൽ വൈസ് ചെയർപേഴ്സൺ ഗുണഭോക്താക്കൾക്ക് കൈമാറി.