നെട്ടൂർ: തെക്കെ പാട്ടുപുരയ്ക്കൽ ദേവീക്ഷേത്രത്തിലെ ചിങ്ങം താലപ്പൊലി ഇന്ന് തുടങ്ങി 23ന് സമാപിക്കും. ഇന്ന് രാവിലെ 7ന് പുലിയന്നൂർമന ദിലീപൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കലശപൂജ. 9ന് നാരായണീയം. വൈകിട്ട് 6.30ന് ദീപാരാധന. നാളെ വൈകിട്ട് 5.30ന് വടക്കെ പാട്ടുപുരയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്ന് പകൽപ്പൂരം. തുടർന്ന് ദീപാരാധന. 23ന് വൈകിട്ട് 5.30ന് കിഴക്ക് പുലയസമാജം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും പകൽപ്പൂരം. തുടർന്ന് ദീപാരാധന. രാത്രി 8ന് താലപ്പൊലി എഴുന്നള്ളിപ്പ്. തുടർന്ന് കളമെഴുത്തും പാട്ടും.