മൂവാറ്റുപുഴ: പൈനാപ്പിളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കണമെന്ന് കർഷക സംഘം. വിലയിലെ കയറ്റിറക്കമാണ്, ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ വാഴക്കുളത്തെ കർഷകർ നേരിടുന്ന പ്രശ്നം. ഇതിന് പരിഹാരം കാണാൻ പൈനാപ്പിളിൽ നിന്ന് മദ്യവും ബിയറും വൈനും ഉത്പാദിപ്പിക്കണം. അതുവഴി പൈനാപ്പിൾ കർഷകരെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാകുമെന്നും കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ.ജയപ്രകാശ് പറഞ്ഞു.