മൂവാറ്റുപുഴ: ആരോഗ്യ വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യ മേളയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബിനി ഷൈമോൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.വിജയൻ,​ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. ആര്യ, ബബീന ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ലിൻസി ആന്റണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. സതീഷ് കുമാർ, പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ എ.എ. അജയൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, ഇ. ആർ. വിനോദ്, റോണി മാത്യു, ഡോ.അബിത രാമചന്ദ്രൻ , ശ്യാംകുമാർ, സൗമ്യ, ആർ.എസ്.ചിത്ര, അനസ്, നീതു തുടങ്ങിയവർ പങ്കെടുത്തു.