മൂവാറ്റുപുഴ: എം.ഐ.ഇ.ടി. ഹൈസ്ക്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കരനെൽക്കൃഷി ആരംഭിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം നിർവഹിച്ചു.
കാർഷിക ക്ലബ് കോർഡിനേറ്റർ പി.ടി. വർക്കിയുടെ നേതൃത്വത്തിലാണ് സ്കൂളിലെ നെൽക്കൃഷി.
വാർഡ് കൗൺസിലർ പി.വി.രാധാകൃഷ്ണൻ, മൂവാറ്റുപുഴ കൃഷി ഓഫീസർ കെ.എം.സൈനുദ്ദീൻ, ഹെഡ്മാസ്റ്റർ മുഹമ്മദ് നസീം, ട്രസ്റ്റ് മാനേജർ വി .എം.മുഹമ്മദ്, അഗ്രി. അസിസ്റ്റന്റ് കെ.കെ. ഷാജഹാൻ, അഗ്രി.അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, മുൻ കൗൺസിലർ പി.വൈ.നൂറുദ്ദീൻ, മജീദ് മങ്ങാട്ട്, ഓവർസിയർ ലേഡി നീതു, കോളേജ് പ്രിൻസിപ്പൽ വി.എം. സൈനുദ്ദീൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. ആർ.സാജിദ് എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.