t

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ വല്ലഭ ഭവന പദ്ധതിയുടെ 7-ാം മത്തെ ഭവനമായ സാബു കണ്ടത്തിപറമ്പിലിന്റെ ഭവനത്തിന് എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എൻ മണിയപ്പൻ നിർവ്വഹിച്ചു.

ശ്രീനാരായണ വല്ലഭ ക്ഷേത്രം മേൽശാന്തി പി.പി. സജീവൻ, കമ്മിറ്റി അംഗങ്ങളായ കെ.കെ. സാബു അഭിലാഷ് കമലാസനൻ, സാജൻ കെ. ആർ, എം.എൻ. നോബിൾ ദാസ്, ഷാജി ദാമോദരൻ, സി.കെ. സോമകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എൻ.ബി. സുജേഷ്, വൈസ് പ്രസിഡന്റ് ടി.ഡി.റെജി, സെക്രട്ടറി എം.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.