കിഴക്കമ്പലം: പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ബാലവേദി സംഘടിപ്പിച്ച കലോത്സവം സമാപിച്ചു. എൽ.പി വിഭാഗത്തിൽ ഗവൺമെന്റ് ഹൈസ്‌കൂൾ തേവയ്ക്കൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ ബേത്‌ലേഹം ഹൈസ്‌കൂൾ ഞാറള്ളൂർ രണ്ടാംസ്ഥാനവും ഹൈസ്‌കൂൾ വിഭാഗത്തിൽ വിദ്യോദയ തേവയ്ക്കൽ മൂന്നാംസ്ഥാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ മാർകൂറിലോസ് പട്ടിമ​റ്റം നാലാം സ്ഥാനവും കരസ്ഥമാക്കി. ഓവറോൾ കിരീടം തേവയ്ക്കൽ വിദ്യോദയ സ്‌കൂളിനാണ്. രണ്ടാം സ്ഥാനം സെന്റ് മേരീസ് സ്‌കൂൾ താമരച്ചാലും മൂന്നാം സ്ഥാനം ബേത്‌ലേഹം ഹൈസ്‌കൂൾ ഞാറള്ളൂരും സ്വന്തമാക്കി. വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മൂലയിൽ, എടത്തല പഞ്ചായത്ത് അംഗം എം.എ.നൗഷാദ്, വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി.ജി.സജീവ് തുടങ്ങിയവർ സംസാരിച്ചു.