ga

കാലടി: കാഞ്ഞൂർ സഹകരണ ബാങ്ക് സഹകാരികളുടെ മക്കളിൽ എസ്. എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. യുവ ഐ .എ .എസ് ഉദ്യോഗസ്ഥൻ ആഷിക് അലി കാഷ് അവാർഡും മെമന്റോയും നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ബി.ശശിധരൻ അദ്ധ്യക്ഷനായി. ബാങ്ക് ഭരണ സമിതി അംഗങ്ങളായ അമ്മിണി ജോസ്, വി.എസ്. വർഗീസ്, എം.കെ. ജോസഫ്, ബാങ്ക് സെക്രട്ടി ഇൻചാർജ് പി.എൻ.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.