
ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഇരുച്ചക്ര വിളംബര റാലിക്ക് കിഴക്കേ കടുങ്ങല്ലൂർ ശാഖയിൽ സ്വീകരണം നൽകി. തെക്കൻ മേഖലാ ക്യാപ്ടൻ രാജേഷ് എടയപ്പുറത്തിനെ ശാഖ അഡ്മിനിസ്ട്രേറ്റർ കെ.കെ.മോഹനന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചതയാഘോഷ കമ്മിറ്റി കൺവീനർ പി.ടി.ബാബുരാജ്, യൂണിയൻ കൗൺസിലർ രൂപേഷ് മാധവൻ, കുടുംബ യൂണിറ്റ് കൺവീനർ നിഷ ബാബു, ഗോപിക സാബു, ജാനേഷ്, എസ്. സുനിൽകുമാർ, എസ്. സുനിൽ, സി.കെ.വേണു എന്നിവർ സംബന്ധിച്ചു.