കോലഞ്ചേരി: ഐരാപുരം മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.വി.എൽദോ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.ശശിധരൻ നായർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം പി.ജി.അനിൽകുമാർ, എം.കെ. പവനൻ, മണി ബി.നായർ, വി.വി.ജോസഫ്, സി.വി.മത്തായി , റോയി പോൾ, ഷാഹിർ പടിഞ്ഞാറേക്കുടി, കെ.ഐ.വർഗീസ്, അനിൽകുമാർ, പി.പി. തോമസ് തുടങ്ങിയവർ സംസാരിച്ചു.