ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം പി.എ.ഉത്തമന്റെ നിര്യാണത്തിൽ മുപ്പത്തടം സഹകരണ ബാങ്കിൽ അനുശോചനയോഗം ചേർന്നു. ബാങ്ക് പ്രസിഡന്റ് വി.എം.ശശി അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.