കൊച്ചി: കോൺഗ്രസ് (ഐ) എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 78ാം ജന്മ വാർഷികം ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.ടി. വില്യംസ്, ഫ്രാൻസിസ് കളത്തിൽ, നോർമൻ ജോസഫ്, ആന്റണി പുളിക്കൻ, ടൈസൺ മാത്യു, സലാം പുല്ലേപ്പടി,മജീദ്, ഓ.ഡി. സേവ്യർ, ബെന്നി കുന്നപ്പിള്ളി, റോസി സ്റ്റാൻലി എന്നിവർ സംസാരിച്ചു.