
കൊച്ചി: തന്റെ കുടുംബ ജീവിത പശ്ചാത്തലവും ആ പ്രദേശത്തെ സാമൂഹ്യ അന്തരീക്ഷവും കൃത്യതയോടെ തൂലികയിലൂടെ വരച്ചു കാട്ടിയ വ്യക്തിയാണ് നാരായനെന്നു പ്രൊഫ. എം.കെ. സാനു പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നാരായൻ അനുസ്മരണയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഒരൊറ്റ പുസ്തകത്തിലൂടെ അദ്ദേഹം അന്തർ ദേശീയ പ്രസിദ്ധിയാർജിച്ചുവെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു. കെ.എൽ. മോഹനവർമ്മ, ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ശ്രീകുമാരി രാമചന്ദ്രൻ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ഇഎൻ. നന്ദകുമാർ, ഡോ. അജയ് ശേഖർ, പി.പി. രാജൻ എന്നിവർ സംസാരിച്ചു.