agri

കാലടി: കർഷകരുടെ ദേശീയ സംഘടനയായ കിസാൻ സർവീസ് സൊസൈറ്റി കാഞ്ഞൂർ യൂണിറ്റ്, സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തിന്റെ സംസ്ഥാനതല ആഘോഷം, കാർഷിക സെമിനാർ, ഓഫീസ്, വിൽപ്പന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ സ്കൂളിൽ നടന്നു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻമന്ത്രി എസ്.ശർമ്മ മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡന്റ് വി.എൻ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ദേശീയ ചെയർമാൻ ജോസ് തയ്യിലും പച്ചക്കറിത്തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദനും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ, പഞ്ചായത്ത് അംഗങ്ങളായ വിജി ബിജു, പ്രിയ രഘു , ടി.എൻ.ഷൺമുഖൻ, സൊസൈറ്റി ദേശീയ സെക്രട്ടറി എസ്.സുരേഷ് , സംസ്ഥാന പ്രസിഡന്റ് ജോയി, ജോസഫ് മുക്കത്തോട്ടം, സെൻട്രൽ കയർ ബോർഡ് അംഗം പി.എസ്.രാജേഷ് , കാഞ്ഞൂർ കൃഷി ഓഫീസർ കെ.എസ്.സിമി, എ.രമേഷ് , കാഞ്ഞൂർ യൂണിറ്റ് ഭാരവാഹികളായ ജെയ്സൺ ഡേവിസ്,​ ടി.ഐ.സന്തോഷ്, ടി.എസ്.സുബിർ തുടങ്ങിയവർ സംസാരിച്ചു. റിട്ട. അഗ്രിക്കൾച്ചർ അഡീഷണൽ ഡയറക്ടർ വി.വി. പുഷ്പാംഗദൻ കാർഷിക സെമിനാർ നയിച്ചു.