
കളമശേരി: പുത്തലം കടവ് നടപ്പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പാറക്കല്ലുകൾ പാലത്തിനടിയിലേക്ക് വീണു. ഏലൂർ - കളമശേരി നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ കാർ, ഓട്ടോ റിക്ഷ, പെട്ടിവണ്ടി, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയും സമീപത്തെ സെന്റ് ആൻസ് , ഫാക്ട് ഈസ്റ്റേൺ തുടങ്ങിയ സ്കൂളുകളിലേയ്ക്കുള്ള വിദ്യാർത്ഥികളും സഞ്ചരിക്കുന്നതാണ്. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.