തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ലായം കൂത്തമ്പലത്തിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം നടക്കുന്ന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനാകും. ഉപജില്ലാ വ്യവസായ ഓഫീസർ പി. നമിത മുഖ്യ പ്രഭാഷണം നടത്തും. ജയ പരമേശ്വരൻ (ചെയർപേഴ്സൺ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി), ദീപ്തി സുമേഷ് (ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി), ശ്രീലത മധുസൂദനൻ (ചെയർപേഴ്സൺ, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി), യു.കെ.പീതാംബരൻ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി), സി.എ.ബെന്നി (ചെയർമാൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി), കൗൺസിലർമാരായ പി.കെ.പിതാംബരൻ, കെ.വി. സാജു, രാജി അനിൽ, സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. ഇൻഡസ്ട്രിയൽ ഫെസിലിറ്റേറ്റർമാരായ റോസ്മോൾ ജോൺസൺ, കെ.എസ്. അമൃത എന്നിവർ പങ്കെടുക്കും. തുടർന്ന് ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ പദ്ധതികളുടെ അവതരണം നടക്കും വിവരങ്ങൾക്ക്: 8089359431, 7561022127