
അങ്കമാലി: സി.ഐ.ടി.യു അങ്കമാലി മുനിസിപ്പൽ സമ്മേളനം എ.പി. കുര്യൻ നടത്തി. ഏരിയാ പ്രസിഡന്റ് പി.വി.ടോമി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ജോ. കൺവീനർ ജിജോ ഗർവാസീസ് അദ്ധ്യക്ഷനായി. മുനിസിപ്പൽ കൺവീനർ സജി വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന അംഗം കെ.കെ.അംബുജാക്ഷൻ പതാക ഉയർത്തി. വിവിധ യൂണിയൻ ഭാരവാഹികളായ ടി.വി.ശ്യാമുവൽ, എം.കെ. പ്രകാശൻ, ഇ.ഡി.ജോയി, കെ. കെ. മാർട്ടിൻ, പി.എ.അനീഷ്, ടി.വൈ.ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു. 21 അംഗ മുനിസിപ്പൽ കമ്മിറ്റിയേയും കൺവീനറായി സജി വർഗീസിനേയും ജോ. കൺവീനറായി ജിജോ ഗർവാസീസിനേയും തെരഞ്ഞെടുത്തു.