അങ്കമാലി: എ.ഐ.വൈ.എഫ് അങ്കമാലി മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം രേഖ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ അങ്കമാലി ലോക്കൽ സെക്രട്ടറി എം.എസ്.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ഒ.ജി.കിഷോർ, പി.പി.രവീന്ദ്രൻ, രവി പ്ലാപ്പിള്ളി, ഗോകുൽ ദേവ്, ലോനപ്പൻ മാടശേരി, ലൂയീസ് തളിയപ്പുറം, പി.ശശി, സി.പി.പീറ്റർ, എ.ടി. ജോസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മാളവിക ജയൻ (പ്രസിഡന്റ്), നിജു ജോർജ് (വൈസ് പ്രസിഡന്റ്), ലിജോ ജോയ് (സെക്രട്ടറി), ജോയൽ കിഷോർ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.