
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 857-ാം നമ്പർ പെരുമ്പാവൂർ ശാഖയുടെ 63-ാം വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.സജികുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖയിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ശാഖാ സെക്രട്ടറി സി.കെ.സുരേഷ്ബാബു, എം.എസ്.സുനിൽ, എം.വി. ചിദംബരൻ, എൻ.ജി.തമ്പി, കെ.രാമചന്ദ്രൻ, കമലമ്മ, അഡ്വ. ഷാജി തൈവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.