od

കുറുപ്പംപടി: ഓടക്കാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലെ ദുരിതാശ്വാസനിധിയുടെ ഉദ്ഘാടനം അശമന്നൂർ ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക് നിർവഹിച്ചു. ഓരോ വ്യാപാര സ്ഥാപനങ്ങളിലും സംഘടന നൽകുന്ന ബോക്സിൽ നിക്ഷേപിക്കുന്ന സംഖ്യ സമാഹരിച്ച് രോഗങ്ങൾ കൊണ്ടോ അപകടങ്ങൾ കൊണ്ടോ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദുരിതാശ്വാസ നിധിആരംഭിച്ചിട്ടുള്ളത്. അസോസിയേഷൻ മുൻ പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അദ്ധ്യക്ഷത വഹിച്ചു. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എം.സലിം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ഭാരവാഹികളായ എം.കെ.രാധാകൃഷ്ണൻ, ജോസ് കുര്യാക്കോസ്, എം.എൻ.രമണൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ഷൗക്കത്ത് അലി, ട്രഷറർ പി.പി. വേണുഗോപാൽ, സെക്രട്ടറി അനിൽവി. കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.