കുറുപ്പംപടി: കേരള കർഷകസംഘം പെരുമ്പാവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനത്തിൽ കുരുപ്പപാറ യൂണിറ്റ് പ്രസിഡന്റ് കെ.വി.ജയരാജൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ.ജി.സുബ്രഹ്മണ്യൻ, ലോക്കൽ കമ്മിറ്റി അംഗം ടി.എ.അനിൽ കുമാർ, ടി.എൻ.അഭിലാഷ്, സ്മിതാ അനിൽകുമാർ, പി.കെ.ബിനു, സജീവ്, വി.എസ്.വേലു തുടങ്ങിയവർ പങ്കെടുത്തു.