കുറുപ്പംപടി: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെയും വേങ്ങൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കാർഷിക സെമിനാറും പച്ചക്കറിത്തൈ വിതരണവും നടത്തി. കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി.വിജയൻ, പി.എൻ.മോളി (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പെരുമ്പാവൂർ), ബിജുമോൻ സ്‌കറിയ (കൃഷി അസിസ്റ്റൻറ് ഡയറക്ടർ, വയനാട്), വേങ്ങൂർ കൃഷി ഓഫീസർ നിധീഷ് ബാബു, ബാങ്ക് മുൻ പ്രസിഡന്റ് പി.എസ്.സുബ്രഹ്മണ്യൻ, വേങ്ങൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.കൃഷ്ണൻകുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ ഷിജോ, ബാങ്ക് സെക്രട്ടറി എം.വി.ഷാജി എന്നിവർ സംസാരിച്ചു.