കുറുപ്പംപടി: ചേരാനല്ലൂർ ധർമ്മപരിപാലന സഭ ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ 27 മുതൽ സെപ്തംബർ ഒന്നുവരെ ഗണേശോത്സവം ആഘോഷിക്കും. വിളംബര ഘോഷയാത്ര, വിഘ്നേശ്വര പ്രതിഷ്ഠ, ദമ്പതി പൂജ, ലക്ഷ്മി വിനായക ഹവനം, ഗജപൂജ, ആനയൂട്ട്, മഹാ അന്നദാനം, ആത്മീയ പ്രഭാഷണം, സമ്മേളനങ്ങൾ, ഭജൻസ്, പുരസ്കാര സമർപ്പണം, മാതൃവന്ദനം തുടങ്ങി വിപുലമായ പരിപാടികളോടെയാണ് ഗണേശോത്സവാഘോഷം. വിവിധ വാദ്യഘോഷങ്ങളുടെയും വർണ്ണദൃശ്യാവിഷ്കാരങ്ങളുടെയും പ്രൗഢമായ അകമ്പടിയിൽ 51 ഗണേശ വിഗ്രഹങ്ങളുടെ നിമഞ്ജന ഘോഷയാത്രയും നടക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള , ബെന്നി ബഹനാൻ എം.പി, സുരേഷ് ഗോപി, ദേശീയ ചലച്ചിത്രഗാന അവാർഡ് ജേതാവ് നഞ്ചിയമ്മ, എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ഓപ്ഷൻസ് വെഡിംഗ് കളക്ഷൻസ് എം.ഡി ശിഹാബ്, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, കാളിമലർ കാവ് ക്ഷേത്രപാലകൻ ശിവദാസൻ, ധർമ്മപരിപാലന സഭാ പ്രസിഡന്റ് കെ.കെ.കർണ്ണൻ, സെക്രട്ടറി കെ.സദാനന്ദൻ, ജനറൽ കൺവീനർ ടി.എസ്.ബൈജു, ടി.വി.ഷിബുശാന്തി തുടങ്ങിയവർ പങ്കെടുക്കും.