മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. രണ്ടാർകര , കിഴക്കേകര തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവു നായ്ക്കൾ ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്.

കാൽനട യാത്രക്കാരും സ്‌കൂൾ, മദ്രസ വിദ്യാർത്ഥികളും പ്രഭാത സവാരിക്കാരും തെരുവുനായ ആക്രമണഭീതിയിലാണ് സഞ്ചരിക്കുന്നത്. മാലിന്യ തള്ളുന്നതും പ്രായമായ നായകളെ വീടുകളിൽ നിന്ന് ഒഴിവാക്കുന്നതും പ്രശ്നം വഷളാക്കുന്നുണ്ട്. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നതും പതിവായിക്കഴിഞ്ഞു.തെരുവുനായശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫാറുഖ് മടത്തോടത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, വെസ് പ്രസിഡന്റ് ജോർജ് തെക്കുംപുറം എന്നിവർക്ക് നിവേദനം നൽകി. എം.എ.അലിയാർ,വി .എസ്. ഷെഫാൻ, കെ .പി. മുഹമ്മദ്, പി .എസ്. സൈനുദ്ധീൻ, അഷറഫ് മൈതിൻ, രാജു കണിമറ്റം, ഹനീഫ രണ്ടാർ, രാജൻ, ബിജു മുള്ളങ്കുഴി, ആൻസമ്മ വിൻസെന്റ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.