
മൂവാറ്റുപുഴ: സമഗ്ര ശിക്ഷ കേരള മൂവാറ്റുപുഴ ബി.ആർ.സിയുടെ സഹായത്തോടെ പായിപ്ര ഗവ.യു.പി സ്കൂൾ പ്രീ-പ്രൈമറി കുട്ടികൾക്കായി നടപ്പിലാക്കുന്ന താലോലം പദ്ധതിയുടെ ഉദ്ഘാടനം സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ഡാൽമിയ തങ്കപ്പൻ നിർവഹിച്ചു. കുട്ടികൾക്കുവേണ്ടി കളിയുപകരണങ്ങൾ, ശിശു സൗഹൃദ ഫർണിച്ചറുകൾ, ചിത്രം വരച്ച ക്ലാസ് റൂമുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചു. ഒരു ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. വാർഡ് അംഗം ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ആനി ജോർജ് പദ്ധതി വിശദീകരിച്ചു. ബി.ആർ.സി ട്രെയിനർമാരായ എസ്.ശ്രീകുമാർ, ഷെബിന, ഡിംപിൾ ജോയി, ഹെഡ്മിസ്ട്രസ് വി .എ.റഹീമ ബീവി, പി.ടി.എ വൈസ് പ്രസിഡന്റ് പി.ഇ.നൗഷാദ് , അദ്ധ്യാപകരായ കെ.എം.നൗഫൽ, എ.സെലീന എന്നിവർ സംസാരിച്ചു.