കുറുപ്പംപടി : എൻട്രി കേഡറിൽ കൂടുതലായി പുതിയ തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായ സാഹചര്യത്തിൽ ഉയർന്ന തസ്തികകളുടെ എണ്ണവും ആനുപാതികമായി വർദ്ധിപ്പിക്കണമെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. കെ.എഫ്.എസ്.എ ജില്ലാ പ്രസിഡന്റ് അരുൺ കുമാർ സി. അദ്ധ്യക്ഷനായി. കെ.ജി.ഒ.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. സനിൽ, കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് വിജി.പി.വർഗീസ്, ജനറൽ സെക്രട്ടറി ടി.എ. മുജീബ്, ജില്ലാ സെക്രട്ടറി എം. ദിൽഷാദ് , മറ്റ് ഭാരവാഹികളായ വി.ജെ.ഗീവർ, ഇ.എച്ച്. നൗഷാദ് , വി.ഐ. ജാഫർ, ടി.എം. റഷീദ് , ഷിജു ജോസ് , വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി ഭാരവാഹികളായി അരുൺകുമാർ.സി (പ്രസിഡന്റ് ), വി.വി. വിനോദ്, വിനീത.പി. വി. (വൈസ് പ്രസിഡന്റ്മാർ) , എം. ദിൽഷാദ് (സെക്രട്ടറി), ഇ.എച്ച്. നൗഷാദ് , അരവിന്ദ് സി വേലായുധൻ (ജോയിന്റ് സെക്രട്ടറിമാർ) , വി.ഐ. ജാഫർ (ട്രഷറർ), സെബാസ്റ്റ്യൻ , പി വി . അജയകുമാർ, ടി.എസ്. കൃഷ്ണേന്ദു (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.