വൈപ്പിൻ: നെടുങ്ങാട് വത്സലൻ വധക്കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും കൊലപാതകക്കുറ്റം ചുമത്തണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഫോർ വത്സലൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലെ സമര പ്രഖ്യാപന കൺവൻഷൻ
ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കൗൺസിൽ ചെയർമാൻ പ്രസാദ് കാകൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. രാജു, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി.ഡോണോ, നായരമ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.രാജീവ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി വിൻസെന്റ്, ഇ.പി.ഷിബു, അഗസ്റ്റിൻ മണ്ടോത്ത് , താരകൃഷ്ണ , ഷിനു കോലഞ്ചേരി , വിജില രാധാകൃഷ്ണൻ, ചാൾസ് ജോർജ് , എം.കെ.ശിവരാജൻ , പി. ടി.സുരേഷ് ബാബു, സി.എസ്.ഷാനവാസ് , പ്രേംരാജ് തുടങ്ങിയവർ പങ്കെടുത്തു.