കൂത്താട്ടുകുളം: ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.ബി. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി കെ.ആർ.സോമൻ, വൈസ് പ്രസിഡന്റ് പി.എസ്. ഗുണശേഖരൻ എന്നിവർ പ്രസംഗിച്ചു. അനന്തകൃഷ്ണൻ എസ്.നായർ, ഗൗതം ജെ. ചിറ്റേത്ത്, എൻ.വി. ശ്രീരാജ് , ആദിത്യൻ എസ്.നായർ, ജഗൻ ഗോപകുമാർ, അനാമിക വേണുഗോപാൽ, രാഖി രാജേഷ്, മാളവിക എസ്.നായർ, യദുകൃഷ്ണൻ എസ്.നായർ, മീര വി. ജാസ്മിൻ, അദ്വൈത് പി. അജിത്, കൃഷ്ണപ്രിയ, നന്ദന ജയകൃഷ്ണൻ, പാർവതി ബി.നായർ, ദേവ പ്രിയ, ദീപക് സജീവൻ , പവൻ ജി.നായർ എന്നിവർക്ക് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു.