കൂത്താട്ടുകുളം: മണ്ണത്തൂർ വല്ല്യേത്ത് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സെപ്തംബർ 4 ന് ലക്ഷാർച്ചന നടക്കും.ക്ഷേത്രം തന്ത്രി മണയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പതിനഞ്ചോളം ബ്രാഹ്മണശ്രേഷ്ഠന്മാർ സഹകാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ വി.എസ്. ഹരിദാസ്, ചെയർമാൻ ക.ആർ. മോഹനൻ എന്നിവർ അറിയിച്ചു.