തൃക്കാക്കര: തൃക്കാക്കരയിൽ കേബിളിൽ കുരുങ്ങി ഇരുചക്ര വാഹനയാത്രികൻ അപകടത്തിൽപ്പെട്ടു.കൊല്ലംകുടി മുകൾ ഏരിയാക്കാട്ടുമൂല ജംഗ്ഷനിൽ വഴിയരികിലെ കേബിളിൽ കുരുങ്ങിയാണ് മേച്ചേരി വീട്ടിൽ ജോമോൻ (39 ) കൈയൊടിഞ്ഞത്.
ആലുവയിൽ ബിസിനസ് നടത്തുന്ന ജോമോൻ കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് 6 ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ ജോമോന്റെ കൈപ്പത്തിയിലെ എല്ലിന്പ്പൊട്ടലുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് കൈയിൽ പ്ലാസ്റ്റിക് ഇട്ടിരിക്കുകയാണ്.
ഒരു മാസം മുമ്പ് ചെമ്പുമുക്കിൽ കേബിളിൽ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വയം കേസെടുത്ത് ജീവന് ഭീഷണി ആയിട്ടുള്ള മുഴുവൻ കേബിളുകളും മുറിച്ചു മാറ്റാൻ നഗരസഭയോട് ഉത്തരവിട്ടിരുന്നു. എന്നാൽ ഇവയൊന്നും നടപ്പായില്ല.