മൂവാറ്റുപുഴ: ഏഷ്യയിലെ ഏറ്റവും വലിയ വാഴക്കുളത്തെ പൈനാപ്പിൾ മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന വിലത്തകർച്ചയെ നേരിടാൻ നടുക്കര അഗ്രോ പ്രൊസസിംഗ് കമ്പനിയെ സംരക്ഷിയ്ക്കണമെന്ന് കേരള കർഷകസംഘം മൂവാറ്റുപുഴ ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കമ്പനി ലാഭത്തിലാക്കാൻ പുതിയ പദ്ധതി നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് . സതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാബു ജോസഫ്, ഉഷ ശശിധരൻ, കെ എം സീതി, ജോസ് എടപ്പാട്ട് എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി യൂ.ആർ. ബാബു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം കെ .എ. അജേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം .ജി .രാമകൃഷ്ണൻ, വി .ജി .സുധികുമാർ, കെ. എൻ. ജയപ്രകാശ്, എം. ജെ. ഫ്രാൻസിസ് വി .കെ .ഉമ്മർ, സണ്ണി പൈലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാബു ജോസഫ് (പ്രസിഡന്റ്), വി. എസ് .മുരളി, കെ .എം .സീതി (വൈസ് പ്രസിഡന്റുമാർ), യു .ആർ. ബാബു (സെക്രട്ടറി), ഷാലി ജയിൻ, എ .അജാസ് (ജോയിന്റ് സെക്രട്ടറിമാർ),വി .കെ ഉമ്മർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.