പള്ളുരുത്തി: കാറിടിച്ച് 3 വീടുകളുടെ മതിലുകൾ തകർന്നു . പെരുമ്പടപ്പ് ,പൈ റോഡിൽ ഷൈജു,അനീസ് ,ക്ലീറ്റസ് എന്നിവരുടെ വീടുകളുടെ മതിലുകളാണ് തകർന്നത്. അയൽവാസിയായ സുരേഷ് എന്നയാളാണ് കാർ ഓടിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്ര വാഹന യാത്രികരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം .നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സുരേഷിനെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തു.